സ്വകാര്യ ബസ്സിലെ ഡ്രൈവറെ പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

18-11-2022

ആറ്റിങ്ങൽ:15 വയസുള്ള പെൺകുട്ടിയുടെ നഗ്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും വീഡിയോ സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കുകയും ചെയ്ത സ്വകാര്യ ബസ്സിലെ ഡ്രൈവറെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്കിൽ ആകാശ് ഭവനിൽ സതീശൻ മകൻ നന്ദു എന്നു വിളിക്കുന്ന ആകാശ് (24) നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കൻസ് ബസിലെ ഡ്രൈവറായ പ്രതി തന്റെ ബസിൽ യാത്ര ചെയ്യ വരുന്ന 15 വയസുള്ള വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിക്കുകയും നിർബന്ധിച്ച് ടിയാളുടെ നഗ്ന വീഡിയോ എടുക്കുകയും ചെയ്ത ശേഷം അത് സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അന്വേഷിച്ചു വരവെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പ്രതാപചന്ദ്രൻ സി.സി, ജൂനിയർ എസ്.ഐ ശരത്,പോലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, ബിനോജ്, ശരത് കുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളും കുട്ടികളുമായി ചാറ്റിംഗ് നടത്തിയതിന്റെ വിവരം ലഭിക്കുകയും ആയതിൽ അന്വേഷണം നടന്നു വരുന്നതായും പോലീസ് അറിയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started