വർക്കലയിൽ സ്വകാര്യ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനു ദാരുണാന്ത്യം.

November 18, 2022

വർക്കല : വർക്കലയിൽ സ്വകാര്യ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനു ദാരുണാന്ത്യം.വർക്കല കണ്വാശ്രമം സ്വദേശിയായ അർഷാദ് ( 53 ) ആണ് മരിച്ചത്. വാഹനത്തിൽ മത്സ്യ വിൽപ്പന നടത്തുന്ന അർഷാദ് ആണ് മരണപ്പെട്ടത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ചെമ്മരുതി തച്ചോട് ഭാഗത്ത്‌ നിന്നും വട്ടപ്ലാവുമൂട് ഭാഗത്തേക്ക് വന്ന മൗഷ്മി ബസ് റോഡിലെ കയറ്റം കയറുന്ന സമയം ആക്സിൽ ഒടിഞ്ഞു നിയന്ത്രണം വിട്ട് , പിറകിലേക്ക് പോവുകയും പിറകിൽ വന്ന ആർഷാദിനെ ഇടിക്കുകയും ആയിരുന്നു. ബൈക്കിൽ നിന്നും വീണ ആർഷാദിന്റെ ദേഹത്ത് ബസ്സ് കയറി ഇറങ്ങുകയായിരുന്നു. അർഷാദ് തൽക്ഷണം മരണപ്പെട്ടു. സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയാണ് ബസ്സ് നിന്നത്. അയിരൂർ പോലീസും വർക്കല ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ബസ്സിലെ യാത്രക്കാർക്ക് ആർക്കും പരിക്കുകൾഇല്ല.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started