ദേശീയ പാതയിൽ കോരാണിയിൽ ലോറി ഇടിച്ച് മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

November 18, 2022

ആറ്റിങ്ങൽ : ദേശീയ പാതയിൽ കോരാണിയിൽ ലോറി ഇടിച്ച് മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉദ്ദേശം 50 വയസ് പ്രായം വരുന്ന നാടോടി സ്ത്രീയാണെന്നും സംശയം.

ഫോട്ടോയിൽ കാണുന്ന സ്ത്രീയെ തിരിച്ചറിയുന്നവർ ആറ്റിങ്ങൽ പോലീസുമായി ബന്ധപ്പെടുക.

ഫോൺ : 0470 26224440470 2622444

ഇന്ന് രാവിലെ 6മണിയോടെയാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്ത്‌ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഇടിച്ചത്. സ്ത്രീ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേയാണ് അപകടം.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started