
ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ ഏഴുമുതൽ ഒൻപതുവരെയുള്ള വാർഡുകളും 13, 15 മുതൽ 19 വരെയുമുള്ള വാർഡുകളിലുമാണ് പദ്ധതി.രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റൽ, 50 ശതമാനം സബ്സിഡി നിരക്കിൽ ജലസേചനത്തിന് പമ്പുസെറ്റ്, തെങ്ങുകയറ്റയന്ത്രം, മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവ ലഭ്യമാക്കും.കർഷകർക്ക് ഡോളോമൈട് ജൈവവളം, രാസവളം തുടങ്ങിയവയും ലഭ്യമാക്കും. തെങ്ങുകളുടെ മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുന്നതിനും തെങ്ങിൻ തടം തുറന്ന് പുത ഇടൽ, തെങ്ങിൻ തടങ്ങളിൽ തൊണ്ട് അടുക്കൽ തുടങ്ങിയവയ്ക്കും ആനുകൂല്യം ലഭിക്കും. കേര കർഷകർ അതത് വാർഡംഗം മുഖേനയോ നേരിട്ടോ അപേക്ഷകൾ 19-ന് മുമ്പ് നൽകണം.

Leave a comment