
കേരള സംഗീത നാടക അക്കാഡമിയും കടയ്ക്കാവൂർ കലാകാരന്മാരുടെ കൂട്ടായ്മയായ പിറവി, എസ്.എസ്. നടനസഭ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവം 18 മുതൽ 20 വരെ.പ്രൊഫ വി സാംബശിവൻ നഗറായ മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ വച്ച് ഇന്ന് വൈകിട്ട് 5ന് ചിറയിൻകീഴ് എംഎൽഎ ശശി ഉദ്ഘാടനം ചെയ്യും. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി മാവേ ലിക്കര, ഹെഡ് ലോഡ് ക്ഷേമ നിധി ബോർഡ് ചെയർമാൻ രാമു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
ഹോളി സ്പിരിറ്റ് ചർച്ച് ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡ് അനുഗ്രഹ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലിജാബോസ്, പയസ്, ജെറാൾഡ്, സ്വാഗത സംഘം ചെയർമാൻ സൈജുരാജ്, സംഘം കൺവീനർ സജിസുന്ദർ എന്നിവർപങ്കെടുക്കും.18വൈകു ന്നേരം 6ന് ചിറക്കര – സലിംകുമാർ അവതരിപ്പിക്കുന്ന സാംബശിവൻ കഥകളുടെ രാജശില്പി, രണ്ടാം ദിവസം വൈകുന്നേരം 5 നവകിരൺ അവതരിപ്പിക്കുന്ന ബാല്യകാല സഖി, 6:30ന് ആർ ചന്ദ്രൻ അവതരിപ്പിക്കുന്ന വൈലോപ്പിള്ളിയുടെ മാമ്പഴം ഒരു പുനർജനി. മൂന്നാം ദിവസം വൈകുന്നേരം 5ന് അഥീന അശോക് അവതരിപ്പിക്കുന്ന ഇന്ന ലത്തെ മഴ, 6:30ന് മാരായ മുട്ടം ജോണി അവതരിപ്പിക്കുന്ന കണ്ണകി എന്നിവയാണ് കഥാപ്രസംഗങ്ങൾ

Leave a comment