അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് വെബ്സൈറ്റ് വഴി ഇൻഡന്റ് ചെയ്യാം

17-11-2022

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ഇൻഡന്റ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് KITE Kerala Infrasrtucture and Technology for Education (IT@School) വെബ്സൈറ്റ് വഴി kite.kerala.gov.in ഇൻഡന്റ് ചെയ്യാം.

സർക്കാർ/ എയിഡഡ്/ ടെക്നിക്കൽ സ്കൂളുകൾക്കും അംഗീകാരമുള്ള അൺ എയിഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താം. 2023-24 അദ്ധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും, രണ്ടാം വാല്യം 183 ടൈറ്റിലുകളും, മൂന്നാം വാല്യം 20 ടൈറ്റിലുകളും ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങളാണുള്ളത്.

എല്ലാ പ്രധാന അധ്യാപകരും അവരുടെ സ്കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യ സമയത്തിനുള്ളിൽ ഇൻഡന്റ് ചെയ്യണം. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യേഗിക വെബ്സൈറ്റിലും education.kerala.gov.in എല്ലാ വിദ്യാഭ്യാസ (ഉപ ഡയറക്ടർ, ജില്ലാ, ഉപജില്ലാ) ആഫീസുകളിലും ലഭ്യമാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started