
16-11-2022
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം വെസ്റ്റേൺ ഗിത്താർ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് നേടി സിദ്ധാർത്ഥ്. ഖയാൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ അഞ്ച് വർഷമായി വെസ്റ്റേൺ ഗിത്താറിൽ പരിശീലനം ചെയ്തു വരികയാണ്. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചാന്ദിനിയിൽ പി.രാജീവ് ജി.ആർ ബീന ദമ്പതികളുടെ മകനാണ്.ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗിത്താറിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കിയ സിദ്ധാർത്ഥ്.

Leave a comment