
യോഗസന്ദേശവുമായി മൈസൂരുവിൽ നിന്ന് കാൽ നടയായി ഭാരത പര്യടനത്തിനിറങ്ങിയ കൃഷ്ണനായ്ക്ക് തിരുവനന്തപുരം ജില്ല അതിർത്തിയായ നാവായിക്കുളത്ത് എത്തി.
ഒക്ടോബർ 16 ന് മൈസൂരുവിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആണ് കൃഷ്ണയാത്ര തുടങ്ങിയത്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഹൽ ശ്രീനാഥ്.യോഗാചാര്യൻ രാഘവേന്ദ്ര പൈ എന്നിവർ ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു.
28 സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളെ കോർത്തിണക്കി രണ്ട് വർഷം കൊണ്ട് 150000 കിലോമീറ്ററുകൾ താണ്ടി
ദ്രൗത്യം പൂർത്തി യാക്കാനാണ് മൈസൂർ ഉദ്ബുർ സ്വദേശിയായ കൃഷ്ണയുടെ ശ്രമം. യാത്രയ്ക്കിടെ സ്കൂളുകൾ കോളേജുകൾ എന്നിവിടങ്ങളിൽ യോഗയെ കുറിച്ച് ക്ലാസ്സ് എടുക്കും, ഒരു ദിവസം 30 മുതൽ 35 വരെ കിലോമീറ്ററുകൾ വരെ ഇദ്ദേഹം നടക്കും.
രാത്രികാലങ്ങളിൽ ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജ് കൾ. മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തങ്ങി പകൽ സമയത്താണ് യാത്ര. തലസ്ഥാന ജില്ല അതിർത്തിയായ നാവായിക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൈ വേലിക്കോണം ബിജു, അരുൺ കുമാർ എസ്, നാട്ടുകാരായ അനിൽ കുമാർ, പത്മാസ് സന്തോഷ്, രഘു, ജിജി, മണി ലാൽ, സന്തോഷ്, സുനിൽ കുറുപ്പ് എന്നിവർ പങ്കെടുത്തു.

Leave a comment