
16-11-2022
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് സംഘടിപ്പിക്കുന്ന കൃഷിയുടെ പ്രായോഗിക പരിശീലനത്തിലും, കൃഷിയിട സന്ദർശനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള ത്രിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാം…
മട്ടുപ്പാവ് കൃഷി, വീട്ടു മുറ്റത്തെ കൃഷി, ജൈവ കീടനാശിനികൾ, കൃഷിയിട പരിശീലനം, വിവിധ തരം കംപോസ്റ്റുകൾ, വിളകളുടെ കീട രോഗ നിയന്ത്രണം” എന്നീ വിഷയങ്ങളിൽ നവംബർ 24, 25, 26 തീയതികളിലായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
പരിശീലന ഫീസ് Rs. 1000 (ആയിരം രൂപ മാത്രം) പരിശീലന സമയം 10 AM to 4 PM. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ് നൽകുന്നതാണ്.
പങ്കെടുക്കാൻ താല്പര്യമുള്ളവർ പേരും ഫോൺ നമ്പരും 9539 115 117 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശമായോ tssvellayani@kau.in എന്ന ഇമെയിലിലേക്ക് അയക്കുകയോ, നേരിട്ട് കാർഷിക കോളേജ് വെള്ളായണിയിലെ സോഷ്യൽ സയൻസ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ട്രെയിനിങ് സർവ്വീസ് സ്കീമിന്റെ ഓഫീസിലെത്തി 23/11/2022 ന് 3 PM ന് മുൻപേ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9539 115 117

Leave a comment