
16-11-2022
കോഴിക്കോട് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്‌ടർ സിബി തോമസിനെതിരെ കുറ്റപത്രം. അടിപിടി കേസിലെ പ്രതിയുടെ വീട്ടിൽ നിന്നുമെടുത്ത സ്വർണവും പണവും കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്നാണ് കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് പറയുന്നത്. മോഷണ കേസിൽ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം നൽകിയത് പണം ദുർവിനിയോഗത്തിന് മാത്രമാണെന്ന് കുറ്റപത്രത്തിലുണ്ട്.
2009ൽ കേസിന് ആസ്‌പദമായ സംഭവം നടക്കുമ്പോൾ പേരൂർക്കട പ്രൊബേഷണറി എസ്ഐയായിരുന്നു സിബി തോമസ്. അന്ന് പേരൂർക്കട സിഐയായിരുന്ന അശോകൻ, എസ്‌ഐയായിരുന്ന നിസാം എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാർശ നൽകിയിട്ടുണ്ട്.

Leave a comment