രാജ്യത്തെ ആഭ്യന്തര- അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് ഇനി മാസ്‌ക് ഉപയോഗം നിര്‍ബന്ധല്ല.

Nov 16, 2022

ദില്ലി: രാജ്യത്തെ ആഭ്യന്തര- അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് ഇനി മാസ്‌ക് ഉപയോഗം നിര്‍ബന്ധല്ല. മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ഭീഷണി മുന്‍നിര്‍ത്തി വിമാനത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started