
13-11-2022
ലഹരിക്കെതിരെയുള്ള ബോധവൽകരണത്തിന്റെ ഭാഗമായി വർക്കല സബ്ജില്ലയിലെ 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വക്കം മീഡിയയും കടയ്ക്കാവൂർ ജനമൈത്രി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വക്കം ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഫൈനൽ മത്സരത്തിന്റെ ഉത്ഘാടനം വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.താജുനിസ അവർകൾ നിർവഹിച്ചു, ശ്രീ.സി.വി സുരേന്ദൻ്റെ (റിട്ട. എ .ഇ .ഒ ) അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ.ബിഷ്ണു ആശംസകൾ നേർന്നു. ജയ പ്രസാദ് (അസ്സി. സബ് ഇൻസ്പെക്ടർ കടയ്ക്കാവൂർ പൊലീസ്‌സ്റ്റേഷൻ ) സ്വാഗതം പറഞ്ഞ ചടങ്ങിൽ ജഡ്ജിംഗ് ജൂറി ചെയർമാൻ ,ജോണി എം.എൽ (കലാ ചിത്രകാരൻ, എഴുത്തുകാരൻ ) മഞ്ജു. കെ (അസ്സി.പ്രഫ .ചിറ്റൂർ കോളേജ് പാലക്കാട് ) ശ്രീ അരുൺ ( ‘യോദ്ധാവ്’ പോലീസ് ലഹരി വിരുദ്ധ ബോധവത്കരണ ക്യാംപ് സ്പീക്കർ) എന്നിവരുടെ വിധിനിർണ്ണയത്തിലാണ് പ്രസംഗ മത്സരം നടന്നത്.. വിജയികൾക്ക് കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ദിപു SS (Dipu) സമ്മാനങ്ങൾ വിതരണം ചെയ്തു. വക്കം മീഡിയ റിപ്പോർട്ടർ ഷിബു എമിൽ കൃതജ്ഞത രേഖപ്പെടുത്തി.. മലപ്പുറം ഏഴൂർ ഗവ.സ്കൂൾ അദ്ധ്യാപിക ശ്രീമതി സുമ S, SP ഫോർട്ട് ഹോസ്പിറ്റൽ ortho surgeon Dr. A ദിലീപ് കുമാർ, ശ്രീ ജയിൻ (റിട്ട. പോലീസ് ഓഫീസർ), ശ്രീ വക്കം സുധി (നാടകനടൻ, സംവിധായകൻ, ഗായകൻ) ഗായികമാരായ കുമാരി സിദ്ധി സുനിൽ, വിഷ്ണുമായ, വക്കം മീഡിയ അംഗങളായ ശ്രീ സുരേഷ്, ശ്രീ ജയരാജ്, കോഡിനേറ്റർ ബബിത, വക്കം, വെട്ടൂർ, വർക്കല, കോലയം, കടയ്ക്കാവൂർ എന്നീ സ്കൂളുകളിലെ അദ്ധ്യാപികമാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പത്ര മാധ്യമ പ്രവർത്തകർ. സ്കൂൾ Spc കേഡറ്റുകൾ, കടയ്ക്കാവൂർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.മത്സരത്തിൽ അഞ്ചുതെങ്ങ് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിലെ കുമാരി അന്ന ഒന്നാം സ്ഥാനവും, കടയ്ക്കാവൂർ SSPBHSS ലെ തേജസ്വിനിയും അനഘ ഷാജിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.. മികച്ച സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി ചടങ്ങിൽ അഞ്ചുതെങ്ങ് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിന് സമ്മാനിച്ചു.. തുടർന്ന് കടയ്ക്കാവൂർ SSPBHSS ലെയും വക്കം ഗവ.ഹയർ സെക്കൻ്ററി സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മൊബും ശ്രദ്ധേയമായി.




Leave a comment