
05-11-2022
വർക്കല : ആലിയിറക്കം കടൽത്തീരത്ത് റിസോർട്ട് ജീവനക്കാരനെ മർദിച്ച് പരിക്കേൽപ്പിച്ചു. ആലിയിറക്കം ഭാഗത്തെ റിസോർട്ടിലെ ജീവനക്കാരനായ ഇടുക്കി രാജാക്കാട് സ്വദേശി അമലിനാണ് (22) പരിക്കേറ്റത്. ഇതേ റിസോർട്ടിലെ മുൻ ജീവനക്കാരനാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കടൽത്തീരത്ത് വച്ച് അമലും അക്രമിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉപയോഗിച്ച് അമലിന്റെ തലക്കും ദേഹത്തും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തീരത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തു. അക്രമി സ്ഥലംവിട്ടു.
നാട്ടുകാരാണ് അമലിനെ വർക്കല താലൂക്കാശുപത്രിയിലെത്തിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമം നടത്തിയയാളെ റിസോർട്ടിലെ ജോലിയിൽ നിന്നും മാറ്റിയതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment