
05-11-2022
വർക്കല : വിനോദസഞ്ചാര മേഖലയിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും കേടായതുമായ ഭക്ഷണസാധനങ്ങൾ പിടികൂടി. ഹെലിപ്പാട് റാബിറ്റ് കഫേ, ഗോഡ്‌സ് ഓൺ കൺട്രി, ബട്ടർ ലെമൺ ഗാർലിക് റസ്റ്റോറന്റുകൾ, ഗ്രീൻ പാലസ് റിസോർട്ട്, ജനാർദനപുരം ദി ഗേറ്റ് വേ ഹോട്ടൽ, ഇന്ദിരാ പാർക്ക് കൈരളി ബേക്കേഴ്‌സ് ആന്റ് ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളിൽനിന്നാണ് കേടായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്.
സ്ഥാപനങ്ങൾക്കെതിരേ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
തുടർന്നുള്ള പരിശോധനയിലും കുറ്റം ആവർത്തിക്കപ്പെട്ടാൽ സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി സനൽകുമാർ ഡി.വി. അറിയിച്ചു.
നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സുധാകറിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ ടി.ആർ., അനീഷ് എസ്.ആർ., സോണി എം., സരിത എസ്. എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment