
05-11-2022
വർക്കല : തെങ്ങിൻതടി കയറ്റിവന്ന മിനി ലോറി റോഡിൽ നിന്നു താഴ്ചയിലേക്കു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്.
ലോറി ഡ്രൈവർ വർക്കല വെന്നികോട് സ്വദേശി ലാജി(31), വാഹനത്തിലുണ്ടായിരുന്ന വർക്കല സ്വദേശി അരുൺ(21) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ലാജിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30-ഓടെ കരുനിലക്കോട്-കല്ലാഴി റോഡിൽ കുഴിവിളാകം ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
നിറയെ തെങ്ങിൻതടി കയറ്റിവന്ന ലോറി കയറ്റം കയറുമ്പോൾ മുൻഭാഗം പൊങ്ങി താഴ്ചയിലേക്കു മറിയുകയായിരുന്നു. ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ രണ്ടുപേരെയും നാട്ടുകാരാണ് പുറത്തെടുത്തത്.
ലാജിക്ക് ബോധമുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അവരുടെ ആംബുലൻസിലാണ് പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അരുണിന്റെ പരിക്ക് സാരമുള്ളതല്ല.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment