എവർഷൈൻ ഹീറോ ജയൻ പുരസ്‌കാരം സിജു വിത്സന്

siju

Saturday 05 November, 2022

തിരുവനന്തപുരം: ജയൻ കലാസാംസ്‌കാരിക വേദിയുടെ എവർഷൈൻ ഹീറോ ജയൻ പുരസ്‌കാരത്തിന് നടൻ സിജു വിത്സൻ അർഹനായി.ജയന്റെ 42-ാം ചരമവാർഷിക ദിനമായ 16ന് വൈകിട്ട് 6ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ജയൻ സ്മൃതി-2022ൽ വച്ച് മന്ത്രി ജി.ആർ.അനിൽ 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.

സംഘടനാ ചെയർമാൻ കൂടിയായ സാഹിത്യകാരൻ ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും. സംവിധായകന്മാരായ വിനയൻ, ടി. എസ്. സുരേഷ് ബാബു, അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,മുൻ എം.പി പന്ന്യൻ രവീന്ദ്രൻ,ബി .ജെ.പി ജില്ലാ സെക്രട്ടറി കരമന ജയൻ,ഭാരത്ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,സംഘടന പ്രസിഡന്റ് കെ.ജയരാജ്,സാഹിത്യകാരി ഗിരിജ സേതുനാഥ് തുടങ്ങിയവർ പങ്കെടുക്കും.ഇതോടനുബന്ധിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് കർമ്മമേഖലാ പുരസ്‌കാരം നൽകി ആദരിക്കും.തുടർന്ന് പിന്നണി ഗായകർ നയിക്കുന്ന ഗാനസന്ധ്യ.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started