വക്കം മൗലവി ഫൗണ്ടേഷൻ ദേശീയ സെമിനാർ സംഘടിപ്പിച്ചു

dd

Friday 04 November, 2022

തിരുവനന്തപുരം : വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ചരമവാർ‌ഷികത്തോടനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. വക്കം മൗലവിയുടെ മത-സാമൂഹിക ആശയങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു.പത്രപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഡോ.ടി.കെ.ജാബിർ,ഡോ.സാബുകോട്ടുക്കൽ, പ്രൊഫ.വി.കെ.ദാമോദരൻ, ഡോ.സുഹൈർ,ഡോ.കായംകുളം യൂനുസ്,ഷാനു സുഹൈർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർ‌ത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started