04-11-2022

വിതുര : കർഷകൻ ആത്മഹത്യചെയ്തത് കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്തെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച തൂങ്ങിമരിച്ച മരുതുംമൂട് കോണത്തുവീട്ടിൽ സജീന്ദ്രൻനായരു(48)ടെ ഭാര്യ ഷീബാകുമാരിയാണ് ജി.സ്റ്റീഫൻ എം.എൽ.എ., പാലോട് റെയ്ഞ്ച് ഓഫീസർ, കൃഷി ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്.
കെട്ടിടനിർമാണത്തൊഴിലാളികൂടിയായ സജീന്ദ്രൻനായർ മരുതുംമൂട് മൊട്ടമൂട് സുരേഷ്‌കുമാറിെന്റ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർ പുരയിടത്തിൽ മരച്ചീനിയും വാഴയുമുൾപ്പെടെ കൃഷിചെയ്തിരുന്നു. സോളാർ വേലി സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ചയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ കൃഷി പൂർണമായി നശിച്ചു. സോളാർ വേലി സ്ഥാപിച്ചതിലും ജെ.സി.ബി. ഉപയോഗിച്ച് മണ്ണുകിളച്ച് കൃഷിചെയ്തതിനും നല്ല തുക ചെലവായി.
വിളവെടുക്കാൻ രണ്ടുമാസം മാത്രമുള്ള മരച്ചീനിയും വാഴയുമുൾപ്പെടെയുള്ള കൃഷി നശിച്ചതോടെ ഇയാൾ കടുത്ത മാനസികസംഘർഷത്തിലായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ഭിന്നശേഷിക്കാരിയായ ഭാര്യ ഷീബാകുമാരിയും വിദ്യാർഥിനികളായ ഭവ്യ, ഭാവന എന്നിവരുമടങ്ങുന്ന സജീന്ദ്രൻനായരുടെ കുടുംബം എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment