04-11-2022

നവംബർ 2 ചൊവ്വാഴ്ച സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔപചാരിക ഉദ്ഘാടനം നിർവഹിച്ച 41 മത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ ,വക്കം സ്വദേശിയും പ്രശക്ത സാഹിത്യകാരനുമായാ ജോണി എം.എല്‍-ന്റെ ആദ്യനോവല്‍ ‘പുത്രസൂത്രം’ ശ്രദ്ധേയമാകുന്നു .ഷാർജ എക്സ്പോ സെന്ററിൽ നവംബർ 13 വരെ പുസ്‌തകമേള നടക്കുക.
പുസ്‌തകമേളയിൽ ഷാർജഎക്സ്പോ സെന്ററിൽ ഹാൾ നമ്പർ 7 നിൽ ZD – 18 മാതൃഭൂമി ബുക്ക് സ്റ്റാളിൽ ,ജോണി എം എൽ ന്റെ നോവൽ ആയ ‘പുത്രസുത്രം ലഭ്യമാണ്.
സ്വയം നൂറ്റ നൂലില്‍ക്കുരുങ്ങി തീര്‍ന്നുപോകുന്ന
പട്ടുനൂല്‍പ്പുഴുവിനെപ്പോലെ ജീവശ്വാസമായ വിശ്വാസങ്ങളില്‍ കുടുങ്ങിപ്പോകുന്ന ദുരന്തജീവിതങ്ങളുടെ കഥ.
സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യദശകങ്ങളിലും ആദര്‍ശനിഷ്ഠയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സോഷ്യലിസ്റ്റ്് തട്ടകത്തിന് കാലക്രമേണ സംഭവിച്ച അപഭ്രംശം രാമചന്ദ്രന്‍ എന്ന ആദ്യകാല സോഷ്യലിസ്റ്റ്് നേതാവിന്റെ ജീവിതത്തിലൂടെ ചര്‍ച്ചയ്ക്ക്
വിധേയമാകുന്നു.
ജനിച്ച മതത്തിന്റെ- ജാതിയുടെ-
കുടുംബത്തിന്റെ- സമ്പത്തിന്റെ പേരില്‍ പിന്നിലേക്ക്
വലിക്കപ്പെടുന്ന, ഒറ്റനിമിഷംകൊണ്ട് അതുവരെ ചെയ്തുവന്ന അദ്ധ്വാനവും ത്യാഗവുമെല്ലാം അവമതിക്കപ്പെടുകയും റദ്ദുചെയ്യപ്പെടുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ- രാഷ്ട്രീയേതരസംഘടനകളിലേയും രാമചന്ദ്രന്മാരുടെ കഥകൂടിയാണ്
പുത്രസൂത്രം.
ജോണി എം.എല്‍–ന്റെ ആദ്യനോവല്‍ ‘പുത്രസൂത്രം‘ ഓണ്‍ലൈനായി വാങ്ങാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.mbibooks.com/product/puthrasoothram/

Leave a comment