
03-11-2022
വർക്കല : അയന്തി വളവിൽ വൈദ്യുതക്കമ്പികൾ താഴ്ന്നുകിടന്നതു കാരണം വാഹനങ്ങൾക്കുണ്ടായ ഭീഷണിക്കു പരിഹാരമായി. പുതിയ വൈദ്യുതത്തൂൺ സ്ഥാപിച്ച് താഴ്ന്നുകിടന്ന കമ്പികൾ ഉയരത്തിലാക്കി. അയന്തി-കയറ്റാഫീസ് റോഡിലെ വലിയ വളവിലാണ് വൈദ്യുതക്കമ്പികൾ സാധാരണയേക്കാളധികം താഴ്ന്നുകിടന്നത്. കണ്ടെയ്‌നർ ലോറികളും ടൂറിസ്റ്റ് ബസുകളും പോലുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ െെലനിൽ തട്ടുകയും കുരുങ്ങുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് 31-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്നാണ് കെ.എസ്.ഇ.ബി. അടിയന്തര നടപടി സ്വീകരിച്ചത്. ഉയരത്തിലുള്ള പുതിയ തൂൺ സ്ഥാപിക്കുകയും വൈദ്യുതി ലൈനുകൾ റോഡിന്റെ മധ്യഭാഗത്ത് നിന്നു മാറ്റി വശത്തേക്കാക്കുകയും ചെയ്തു. വളവായതിനാൽ റോഡിന്റെ മധ്യഭാഗത്തായാണ് നേരത്തെ കമ്പികൾ കടന്നുപോയിരുന്നത്. ഒരാഴ്ച മുമ്പ് രാത്രി തമിഴ്‌നാട്ടിൽനിന്നുള്ള കണ്ടെയ്‌നർ ലോറി വൈദ്യുതക്കമ്പികളിൽ കുരുങ്ങിയിരുന്നു. റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment