
03-11-2022
വർക്കല : എഴുത്തുകാരന്റെ സ്വാതന്ത്ര്യം എതിർക്കാനുള്ള സ്വാതന്ത്ര്യമാണെന്നും എന്നാൽ, പുതിയ ഇന്ത്യയിൽ എഴുത്തുകാർ നിശബ്ദരാക്കപ്പെട്ടിരിക്കയാണെന്നും മന്ത്രി ജെ.ചിഞ്ചുറാണി. കാക്കനാടൻ സാഹിത്യപഠന ഗവേഷണകേന്ദ്രവും പേപ്പർ പബ്ലിക്കയും വർക്കലയിൽ സംഘടിപ്പിച്ച സാഹിത്യ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി.ജോയി എം.എൽ.എ. അധ്യക്ഷനായി.
എഴുത്തുകാരായ ബി.മുരളി, വിനു ഏബ്രഹാം, ഫിർദൗസ് കായൽപ്പുറം, സംവിധായകൻ ബിജു നെട്ടറ, കാക്കനാടൻ സാഹിത്യപഠനഗവേഷണ കേന്ദ്രം ചെയർമാൻ അൻസാർ വർണന, കഥാകൃത്ത് മോഹൻദാസ് എവർഷൈൻ എന്നിവർ സംസാരിച്ചു.
ചിത്രകലയുടെ അമ്പതാണ്ടുകൾ പിന്നിട്ട ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ, എഴുത്തുകാരൻ സുനിൽ സി.ഇ., നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, നടി അമേയ പ്രസാദ് എന്നിവരെ ആദരിച്ചു. സമാപനസമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വി.വി.കുമാർ അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി ബി.ആർ.എം.ഷെഫീർ, സി.പി.ഐ. ജില്ലാ കൗൺസിലംഗം എഫ്.നഹാസ് എന്നിവർ സംസാരിച്ചു.
സുനിൽ സി.ഇ. രചിച്ച ‘പാട്ടിന്റെ എഴുത്തുവിരലുകൾ’ എന്ന പുസ്തകം നടി അമേയ പ്രസാദിനു നൽകി മന്ത്രി ചിഞ്ചുറാണിയും അസീം പള്ളിവിളയുടെ ‘തേൻ’ എന്ന നോവൽ അജി എസ്.ആർ.എമ്മിന് നൽകി വിനു ഏബ്രഹാമും പ്രകാശനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 55 സാഹിത്യ, സാംസ്കാരിക പ്രതിഭകൾക്ക് അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. തോണിപ്പാറ സി.എച്ച്.സി.യിലെ ആശാവർക്കർമാർക്കും സി.എച്ച്.എം.എം. കോളേജിലെ ‘കനിവ്’ സോഷ്യൽ ക്ലബ്ബിനും അവാർഡ് നൽകി.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment