വധശ്രമക്കേസിലെ മുഖ്യപ്രതികൾ പിടിയിൽ

p

Thursday 03 November, 2022

കടയ്ക്കാവൂർ: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 6ന് കീഴാറ്റിങ്ങൽ എ.കെ നഗറിൽ അക്രമം അഴിച്ചുവിട്ട് യുവാക്കളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ.

കീഴാറ്റിങ്ങൽ വില്ലേജിൽ തിനവിള ദേശത്ത് എ.കെ നഗറിൽ കൊടിക്കകത്ത് വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന ഷൈജു(35), എ.കെ നഗറിൽ ചരുവിള വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന അനൂപ്(25) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. സംഭവത്തിനു ശേഷം പ്രതികൾ നിരവധി സംഘങ്ങളായി പിരിഞ്ഞ് തിരുവനന്തപുരം പി.എം.ജിയിലുള്ള തേക്കുമൂട് ബണ്ട് കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്നു.

പ്രതികൾക്ക് തിരുവനന്തപുരത്തുള്ള മറ്റു ഗുണ്ടാസംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐ ദിപു.എസ്.എസ്, ജി.എസ്.ഐ മണിലാൽ,എ.എസ്.ഐ.ശ്രീകുമാർ, ജി.എസ്.സി.പി.ഒ ജ്യോതിഷ് കുമാർ, സി.പി.ഒമാരായ രാകേഷ്,അഖിൽ,സുജിൽ,ഡാനി എസ്.ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started