
03-11-2022
അരുവിക്കര : അരുവിക്കരയ്ക്ക് സമീപം കലമാനൂരിൽ ബസ് കുഴിയിലേക്ക് ചരിഞ്ഞ് വനിതാ കണ്ടക്ടർ അടക്കം രണ്ടു പേർക്ക് പരിക്കേറ്റു. കണ്ടക്ടർ നെടുമങ്ങാട് പനയമുട്ടം മുളമൂട് അഫ്സൽ കോട്ടേജിൽ ഷാഹിദാ ബീവി (49), യാത്രക്കാരിയായ സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരി വെള്ളനാട് കുതിരകളം അശ്വതി ഭവനിൽ ശാന്തകുമാരി (55) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വെള്ളനാട് ഡിപ്പോയിൽ നിന്നും കലമാനൂർ വഴി കിഴക്കേക്കോട്ടയ്ക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വീതികുറഞ്ഞ റോഡിൽവെച്ച് എതിരെവന്ന ബൈക്ക് യാത്രക്കാരന് സൈഡ് കൊടുക്കുന്നതിനിടയിലായിരുന്നു അപകടം. റോഡരികിൽ പൈപ്പുലൈനിടാൻ വേണ്ടി കുഴിയെടുത്തശേഷം മൂടിയിട്ടിരിക്കുകയായിരുന്ന സ്ഥലത്ത് പുതഞ്ഞ് ബസ് ചരിയുകയായിരുന്നു. ബസിനുള്ളിൽ നിൽക്കുകയായിരുന്ന കണ്ടക്ടറും യാത്രക്കാരിയും മറിഞ്ഞു വീഴുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അഗ്നിരക്ഷസേനാ അധികൃതരും നാട്ടുകാരും ചേർന്ന് കുഴിയിലകപ്പെട്ട ബസിനെ പുറത്തെടുത്തു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment