കരിങ്കൽക്കെട്ട് ഇടിഞ്ഞു വീണ്, റോഡ് തകർന്നു

29-10-2022

നെടുമങ്ങാട്: കനത്തമഴയ്ക്ക് പിന്നാലെയുണ്ടാകുന്ന മണ്ണിടിച്ചിലിൽ റോഡ് തകർന്നു. കരകുളം പഞ്ചായത്തിലെ വട്ടപ്പാറ കമുകറക്കോണത്താണ് മണ്ണിടിച്ചിലുണ്ടായത്. കരിങ്കൽ ഭിത്തികൾ ഇടിഞ്ഞുവീഴുകയായിരുന്നു. കമുകറക്കോണം പച്ചക്കാട് കരയാളത്തുകോണം റോഡിലെ കരിങ്കൽക്കെട്ടാണ് ഇടിഞ്ഞുവീണ് അപകടമുണ്ടായത്.വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണതോടെ കാൽനട യാത്രപോലും ഇതുവഴി അസാദ്ധ്യമായി.

200 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിന് 70 വർഷത്തോളം പഴക്കമുണ്ട്.കമുകറക്കോണത്ത് നിന്ന് വട്ടപ്പാറ പോകാനുള്ള എളുപ്പമാർഗം കൂടിയാണ് ഇത്.ഏകദേശം 30 മീറ്ററോളം കരിങ്കൽക്കെട്ടാണ് 20 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞു വീണത്.പഞ്ചായത്ത് ഫണ്ട് 24 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് ഘട്ടമായിട്ടാണ് റോഡിന്റെ നിർമ്മാണം നടത്തിയത്.ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിച്ചിരുന്ന റോഡാണ് ഇപ്പോൾ മണ്ണ് മൂടിക്കിടക്കുന്നത്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started