
29-10-2022
തിരുവനന്തപുരം : ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരനായ ഓൾ സെയ്ന്റ്സ് സ്വദേശി എസ്.സൽമാനാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ സൽമാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
കോർപ്പറേഷൻ ഓഫീസിന് സമീപം വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം. വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന സൽമാൻ സഞ്ചരിച്ച ബൈക്ക് കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ സമീപത്തെ വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാളെ മ്യൂസിയം പോലീസ് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗ്യാസ് ഏജൻസി ജീവനക്കാരനായ സൽമാൻ വഴുതയ്ക്കാട് ആണ് താമസം. കൈയ്ക്കും കാലിനും കഴുത്തിലും ഒടിവുണ്ട്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment