ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായകുടിച്ച നാല് പേര്‍ക്ക് ദാരുണാന്ത്യം.

Oct 28, 2022

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തിൽ ആറ് വയസുകാരന്‍ ഉണ്ടാക്കിയ ചായകുടിച്ച നാല് പേര്‍ക്ക് ദാരുണാന്ത്യം. ചായ ഉണ്ടാക്കിയ കുട്ടിയുടെ മുത്തച്ഛനടക്കമുള്ളവരാണ് മരിച്ചത്. ചായ ഉണ്ടാക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കിടനാശിനി ചേര്‍ത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ശിവാംഗ് (6), ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55), അയല്‍വാസി സൊബ്രാന്‍ സിങ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ ശിവനന്ദന്‍ സിങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് കൊടുക്കാനാണ് ആറുവയസുകാരനായ ശിവാംഗ് ചായ ഉണ്ടാക്കിയത്. കുട്ടിയുടെ അമ്മ ഈ സമയം തൊഴുത്തില്‍ പശുവിനെ കറക്കുകയായിരുന്നു. ഇവരുടെ അയല്‍വാസിയായ സൊബ്രാന്‍ സിങ്ങ് എന്നയാളും ചായ കുടിക്കാനെത്തിയിരുന്നു. ചായ കുടിച്ചതിന് പിന്നാലെ അഞ്ച് പേര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മെയിന്‍പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്ര സിങ്ങും പേരക്കുട്ടികളായ ശിവാംഗ്, ദിവാംഗ് എന്നിവരും മരിച്ചു.

ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ശിവ് നന്ദനെയും സൊബ്രാന്‍ സിങ്ങിനെയും സഫായ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെ സൊബ്രാന്‍ സിങ്ങും മരിച്ചതകോടെ മരണസംഖ്യ നാലായി. ശിവനന്ദന്‍ സിങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ചായ ഉണ്ടാക്കുമ്പോള്‍ കുട്ടി അബദ്ധത്തില്‍ കീടനാശിനി ചേര്‍ത്തതാകാം മരണകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started