കൊല്ലമ്പുഴ പാലത്തിന് പുതുജീവൻ

kollmpuzha-palam

28-10-2022

വക്കം: വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിരുന്ന കൊല്ലമ്പുഴ പാലവും അനുബന്ധ മേഖലയും മോടിപിടിപ്പിച്ചു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും അതിർത്തി പങ്കിടുന്ന ഇവിടെ പാലത്തിന്റെയും പരിസര പ്രദേശത്തിന്റെയും ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തയെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കാട് മൂടിയ അപ്രോച്ച് റോഡും കൈവരികക്കൊപ്പം വളർന്ന പുല്ലും പാഴ്ച്ചെടികളും വാഹനയാത്രയും കാൽനട യാത്രയും ഈ മേഖലയെ ദുഃസഹമാക്കി. പാലത്തിനിരുവശങ്ങളിലും ഇരുളിന്റെ മറവിൽ മാലിന്യനിക്ഷേപ കേന്ദ്രവുമായി മാറി. പാലത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം കണ്ടുപിടിക്കാൻ പാലത്തിന്റെ കൈവരികളിൽ സോളാറിൽ പ്രവർത്തിക്കുന്ന കാമറ സ്ഥാപിച്ചെങ്കിലും നോക്കുകുത്തിയായി മാറി. അപ്രോച്ച് റോഡിലെ പാഴ്മരങ്ങൾ വളർന്ന് റോഡ് കൈയേറിയതോടെ രാത്രികാല വാഹന ഗതാഗതവും ബുദ്ധിമുട്ടിലായി.

 അപകട മേഖല

പാ​ല​ത്തി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​കൈ​വ​രി​ക്കൊ​പ്പം​ ​പാ​ഴ്ച്ചെ​ടി​ക​ളും ​ ​പാ​ലം​ ​ആ​രം​ഭി​ക്കു​ന്ന​ ​ഭാ​ഗ​ത്തെ ​ത​ണ​ൽ​ ​മ​ര​ങ്ങ​ളും​ ​വ​ള​ർ​ന്ന് ​റോ​ഡി​ലേക്ക് വളർന്ന് കിടക്കുകയായിരുന്നു. ​പാ​ല​ത്തി​ലൂടെ ഒ​രു​ ​വാ​ഹ​നം​ ​ക​ട​ന്നു​പോ​കു​മ്പോ​ൾ​ ​എ​തി​രേ​ ​വാ​ഹ​നം​ ​വ​ന്നാ​ൽ​ ​ഈ​ ​മ​ര​ച്ചി​ല്ല​ക​ളി​ൽ​ ​ത​ട്ടാ​തെ​ ​ഇ​രു​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​ക​ട​ന്നു​പോ​കാ​ൻ​ ​ക​ഴി​യാറില്ലായിരുന്നു.​ ​പാ​ല​ത്തി​ന്റെ​ ​തു​ട​ക്ക​ഭാ​ഗ​ത്ത് ​വ​ലി​യ​ ​ഉ​യ​ര​ത്തി​ലാ​ണ്​ ​പാ​ഴ്ച്ചെ​ടി​ക​ൾ​ ​വ​ള​ർ​ന്നു ​നി​ന്നത്. പാ​ഴ്ചെ​ടി​ക​ളും​ ​റോ​ഡി​ലെ​ ​വ​ള​വും​ ​ഇ​വി​ടെ​ ​സ്ഥി​രം​ ​അ​പ​ക​ടങ്ങൾക്ക് കാരണമായി, ​ ​പാ​ലം​ ​ക​ഴി​ഞ്ഞാ​ൽ​ ​എ​തി​രേ​ ​വ​രു​ന്ന​ ​വാ​ഹ​നം​ ​കാ​ണ​ണ​മെ​ങ്കി​ൽ​ ​അ​വ​ ​തൊ​ട്ട് ​മു​ന്നി​ലെ​ത്ത​ണം.​ ​

 പാഴ്മരങ്ങൾ വെട്ടി,​ കൈവരികളി​ൽ പെയിന്റും

അധികൃതർ പാഴ്മരങ്ങൾ വെട്ടി നീക്കിയ ശേഷം പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പുൽക്കാടുകൾ വെട്ടി നീക്കി വൃത്തിയാക്കി. കഴുകി വൃത്തിയാക്കിയ കൈവരികളിൽ ബഹുവർണങ്ങളിൽ പെയിന്റടിച്ചതോടെ കൊല്ലമ്പുഴ പാലത്തിന് പുത്തൻ മുഖം കൈവന്നു. ഇനി ഇത് കെടാതെ സംരക്ഷിക്കാൻ നാട്ടുകാരും പരിസരവാസികളും മുന്നിട്ടു നിൽക്കണം. നവീകരണം നടത്തിയതോടെ തെരുവ് നായ്ക്കളും ഇവിടെ നിന്ന് അപ്രത്യക്ഷമായി.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started