ആറ്റിങ്ങൽ കലാപ വാർഷികാചരണ സമ്മേളനം

26-10-2022

ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപത്തിന്റെ 301-ാം വാർഷികവും ആറ്റിങ്ങൽ വെടിവയ്പിന്റെ 84-ാം വാർഷികവും എസ്.എസ്. ഹരിഹരയ്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ആചരിക്കുന്നു. 

രാവിലെ 10-ന് ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ രക്തസാക്ഷിമണ്ഡപം സ്ഥാപിച്ച് പുഷ്പാർച്ചന. 11-ന് എസ്.എസ്.പ്ലാസയിൽ ചരിത്രസെമിനാർ. വൈകീട്ട് 5-ന് കച്ചേരി ജങ്ഷനിൽ പൊതുസമ്മേളനം. 

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി., അടൂർ പ്രകാശ് എം.പി., ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവർ പങ്കെടുക്കും. ഫൗണ്ടേഷന്റെ കർമശ്രേഷ്ഠ പുരസ്കാരം ഡോ. വി.സിന്ധ്യയ്ക്കും കർമസേവാ പുരസ്കാരം എസ്.നൗഷാദിനും സമ്മാനിക്കും.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started