വീട്ടിൽ വളർത്തിയിരുന്ന 20 മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു

26-10-2022

പ്രദേശത്ത് തെരുവുനായശല്യം

വർക്കല: വീട്ടിൽe വളർത്തിയിരുന്ന 20 മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു. വർക്കല പുന്നമൂട് എൻ.പി.വിള പൊട്ടക്കുളം വീട്ടിൽ രാമചന്ദ്രന്റെ വീട്ടിലെ കോഴികളെയാണ് കൂട്ടിൽക്കയറി കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാത്രി 3.30-ഓടെയായിരുന്നു സംഭവം.

ഇരുമ്പ് നെറ്റുപയോഗിച്ചുള്ള കോഴിക്കൂട് രാത്രിയിൽ അടച്ചിരുന്നു. തെരുവുനായകൾ കൂട്ടമായെത്തി കൂടിന്റെ വാതിൽ തകർത്താണ് അകത്തു കയറിയത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നെത്തിയപ്പോഴേക്കും നായകൾ സ്ഥലംവിട്ടിരുന്നു. 

രണ്ട് കോഴികൾ മാത്രമാണ് രക്ഷപ്പെട്ടത്. ഒരാഴ്ച മുമ്പ് മുട്ടയിട്ടുതുടങ്ങിയ കോഴികളാണ് ചത്തത്. 

8000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. പ്രദേശത്ത് തെരുവുനായശല്യം കൂടുതലാണ്. പ്രദേശത്തെ വീടുകളിലെ കോഴികളെ മുമ്പും തെരുവുനായകൾ കടിച്ചുകൊന്നിട്ടുണ്ട്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started