തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വിമാനയാത്ര , നടക്കില്ലെന്നു കരുതിയ സ്വപ്നം ഒടുവിലവർ സാധ്യമാക്കി….

26-10-2022

ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷമാണ് ഈ വനിതകളുടെ കണ്ണുകളിലും നിറയുന്നത്….
എന്നെങ്കിലും വിമാനത്തിൽ കയറണമെന്നൊരു മോഹം ഉള്ളിലൊളിപ്പിച്ചിട്ട് വർഷങ്ങളായി. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന സ്വപ്നം ഒടുവിലവർ സാധ്യമാക്കി. അതും തൊഴിലുറപ്പ് പണിയിൽനിന്ന് മിച്ചം പിടിച്ച കൂലിയിലൂടെ… മുസ്ലിയാരങ്ങാടിയിലെ 13 വനിതകളാണ് തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വിമാനത്തിൽ കയറിയത്. വിമാനത്തിൽ മാത്രമല്ല തീവണ്ടിയിലും കടലിൽ ബോട്ടുയാത്രയും നടത്തിയ ശേഷമാണ് മൂന്ന് ദിവസത്തെ ഉല്ലാസയാത്ര അവർ പൂർത്തിയാക്കിയത്.

കരിപ്പൂരിൽനിന്ന് കണ്ണൂരിലേക്കാണ് സംഘം വിമാനത്തിൽ പറന്നത്. പറശ്ശിനിക്കടവ് ക്ഷേത്രസന്ദർശനത്തിനുശേഷം കണ്ണൂരിൽനിന്ന് തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് പത്മനാഭ സ്വാമിക്ഷേത്രത്തിൽ തൊഴുതശേഷം തീവണ്ടിയിൽ കന്യാകുമാരിയിലേക്ക്. അവിടെ കടലിൽ ബോട്ടിൽക്കയറി വിവേകാനന്ദപ്പാറയിലുമെത്തി. കന്യാകുമാരിയിലെ കാഴ്ചകളും ഉദയാസ്തമയങ്ങളുടെ മനോഹാരിതയും ആസ്വദിച്ചശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചക്കിപ്പറമ്പിൽ കെ. ദേവയാനി, പൂളക്കപ്പറമ്പ് സുമതി, സീത, വത്സല, വെള്ളാട്ട് പുറായ് വിലാസിനി, ദേവകി, സരോജിനി, ശോഭ, ജാനകി, പുഷ്പ, സരള, ലൈലജ, ചിന്ന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.യാത്ര പൂർത്തിയാ ക്കി നാട്ടിലെത്തിയ സംഘത്തിന് മുസ്ലിയാരങ്ങാടി പോക്കർമാസ്റ്റർ ഗ്രന്ഥാലയം സ്വീകരണം നൽകി അവരെ ആദരിച്ചു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started