ഇടവയിൽ ലഹരി വ‌‌സ്‌തുക്കളുമായി നാല് യുവാക്കളെ അയിരൂർ പൊലീസ് പിടികൂടി

lb

26-10-2022

വർക്കല: അയിരൂർ, കാപ്പിൽ മേഖലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ റെയ്‌ഡിൽ കഞ്ചാവും മദ്യവും അടങ്ങിയ ലഹരിവസ്‌തുക്കളുമായി നാല് യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. തീരദേശമേഖലയിലെ റിസോർട്ടുകളിൽ നിശാപാർട്ടികളോടനുബന്ധിച്ച് ലഹരി വസ്‌തുക്കളുടെ ഉപയോഗവും വിപണനവും നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഇടവ ട്രീ റിസോർട്ടിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട് കോയമ്പത്തൂർ സൗത്ത് ഉക്കടം II റോസ് ഗാർഡൻ അനക്‌സിൽ തൻസിൽ (26), തമിഴ്നാട് കോയമ്പത്തൂർ സിംഗനല്ലൂർ എസ്.ഐ.എച്ച് എസ് കോളനിയിൽ റാണി ഗാർഡൻ-43ൽ സഞ്ജീവ് (26), പാലക്കാട് പുതൂർ ചാവടിയൂർ പുത്തൂർ പോസ്റ്റോഫീസിന് സമീപം ടി.ടി. ഹൗസിൽ ഗോവിന്ദരാജ് മകൻ രാജ്കുമാർ (24), തമിഴ്നാട് കോയമ്പത്തൂർ പെരിയനായിക്കൻ പാളയം ഈശ്വരൻ കോവിൽ രംഗനഗർ എസ്സെൻഷനിൽ അഭിലാഷ് (20), എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 31.10ഗ്രാം കഞ്ചാവും 1.25 ലിറ്റർ മദ്യവും പിടികൂടി. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്നും മയക്കുമരുന്നിനെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അയിരൂർ എസ്.എച്ച്.ഒ. ജയസനൽ അറിയിച്ചു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started