കൃഷിയധിഷ്ഠിത ആസൂത്രണ പദ്ധതി നടപ്പാക്കും
Monday 24 October, 2022 | 1:33 AM
വക്കം: കേരള കൃഷിവകുപ്പ് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ കൃഷിയധിഷ്ഠിത ആസൂത്രണ പദ്ധതി നടപ്പാക്കുന്നു.വക്കം ഗ്രാമ പഞ്ചായത്തിൽ 10 സെന്റ് മുതൽ 2 ഏക്കർ വരെയുള്ള കൃഷിയിടങ്ങൾ അഞ്ച് വർഷത്തേക്കുള്ള ഫാം പ്ലാൻ തയ്യാറാക്കി കൃഷി ഫാമുകളായി വികസിപ്പിക്കും.ആദ്യ ഘട്ടത്തിൽ പത്ത് കൃഷി ഫാമുകളാണ് ഒരുക്കുന്നത്. കർഷകർക്ക് സേവനങ്ങളായും ഉല്പാദനോപാധികളായും സഹായം നൽകി,കൃഷി ഭൂമി കൃഷി ഫാമുകളായാണ് വികസിപ്പിക്കുന്നത്.താല്പര്യമുള്ളവർ 31ന് മുമ്പ് കൃഷിഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.വിവരങ്ങൾക്ക് വക്കം കൃഷിഭവനിലോ 04702653200, 9383470186എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
Leave a comment