
24-10-2022
ആറ്റിങ്ങൽ : ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപനസമ്മേളനം നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ ജി.തുളസീധരൻപിള്ള അധ്യക്ഷനായി. എസ്.ഷീജ, പ്രഥമാധ്യാപിക കവിതാജോൺ, ബി.പി.സി. പി.സജി, പ്രിൻസിപ്പൽ ഡോ.ഉദയകുമാരി, എം.ബാബു എന്നിവർ പങ്കെടുത്തു.
എൽ.പി.വിഭാഗം സയൻസ് ഓവറോൾ ചാമ്പ്യൻഷിപ്പ്: ഡയറ്റ് ആറ്റിങ്ങൽ, ജി.യു.പി.എസ്. മാതശ്ശേരിക്കോണം, രണ്ടാംസ്ഥാനം എസ്.സി.വി.എൽ.പി.എസ്. ചിറയിൻകീഴ്. ഹൈസ്‌കൂൾ വിഭാഗം സയൻസ് ഓവറോൾ ഗവ.ജി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ, രണ്ടാംസ്ഥാനം സി.എസ്.ഐ. ആറ്റിങ്ങൽ. ഹയർസെക്കൻഡറി വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ ജി.വി.എച്ച്.എസ്.എസ്. വെഞ്ഞാറമൂട്, രണ്ടാംസ്ഥാനം എസ്.എസ്.വി.ജി.എച്ച്.എസ്.എസ്. ചിറയിൻകീഴ്.
പ്രവൃത്തിപരിചയം തത്സമയം എൽ.പി.വിഭാഗം ഓവറോൾ പി.ടി.എം.എൽ.പി.എസ്. കുമ്പളത്തുംപാറ, രണ്ടാംസ്ഥാനം ജി.യു.പി.എസ്. വെഞ്ഞാറമൂട്. യു.പി.വിഭാഗം: ജി.എച്ച്.എസ്.എസ്.ആറ്റിങ്ങൽ, ജി.യു.പി.എസ്. വെഞ്ഞാറമൂട്. ഹൈസ്‌കൂൾ വിഭാഗം: ജി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ, രണ്ടാംസ്ഥാനം സി.എസ്.ഐ. ആറ്റിങ്ങൽ. ഹയർസെക്കൻഡറി വിഭാഗം: ജി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ, രണ്ടാംസ്ഥാനം സി.എസ്.ഐ. ആറ്റിങ്ങൽ. പ്രവൃത്തിപരിചയം തത്സമയം മികച്ച സ്‌കൂൾ: ജി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രവൃത്തിപരിചയം പ്രദർശനം എൽ.പി. വിഭാഗം: അമൃത ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആറ്റിങ്ങൽ, രണ്ടാംസ്ഥാനം എസ്.സി.വി.എൽ.പി.എസ്. ചിറയിൻകീഴ്. യു.പി.വിഭാഗം: ജി.യു.പി.എസ്. പാലവിള, രണ്ടാംസ്ഥാനം ജി.യു.പി.എസ്. വെഞ്ഞാറമൂട്. ഹൈസ്‌കൂൾ വിഭാഗം: ജി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ, രണ്ടാംസ്ഥാനം എസ്.സി.വി.ബി.എച്ച്.എസ്.എസ്. ചിറയിൻകീഴ്. ഹയർസെക്കൻഡറി വിഭാഗം: നവഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, രണ്ടാംസ്ഥാനം സി.എസ്.ഐ. ആറ്റിങ്ങൽ. മികച്ച സ്‌കൂൾ: ജി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമാപനസമ്മേളനത്തിൽ വിതരണം ചെയ്തു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment