
24-10-2022
ശിവഗിരി : അന്ധവിശ്വാസങ്ങൾ നാട്ടിൽ ഇല്ലാതാകണമെങ്കിൽ ശ്രീനാരായണ ഗുരുദേവ ദർശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുധർമപ്രചാരണസഭ സംഘടിപ്പിച്ച കേന്ദ്രതല നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. നരബലിയും മനുഷ്യമാംസം ഭക്ഷിക്കലുമൊക്കെ നമ്മുടെ നാട്ടിലെന്നല്ല ഒരിടത്തും സംഭവിക്കാൻ പാടില്ലാത്തതാണ്. ദുരാചാരങ്ങൾക്കെതിരേയുള്ള പ്രവർത്തനങ്ങളിൽ ഗുരുദേവ പ്രസ്ഥാനങ്ങൾ സജീവമാകണമെന്നും സ്വാമി പറഞ്ഞു.
ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷനായി. ഗുരുധർമപ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, ശിവഗിരി മഠം പി.ആർ.ഒ. ഇ.എം.സോമനാഥൻ, സഭാ വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, രജിസ്ട്രാർ പി.എം.മധു, പി.ആർ.ഒ. വി.കെ.ബിജു എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ ക്ലാസ് നയിച്ചു. ശില്പശാല തിങ്കളാഴ്ച സമാപിക്കും. ഡോ. ബി.ജയപ്രകാശ്, പി.എ.മധു എന്നിവർ ക്ലാസുകൾ നയിക്കും


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment