
22-10-2022
വർക്കല : നഗരസഭ ആരോഗ്യവിഭാഗം വർക്കല, പുത്തൻചന്ത ഭാഗങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ ആഹാരസാധനങ്ങൾ പിടികൂടി. 12 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലുകളായ ദോഹ, ഫാത്തിമ, പൊന്നൂസ്, കേക്ക് വേൾഡ് എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ആഹാരസാധനങ്ങൾ പിടിച്ചത്.


പുത്തൻചന്തയിലെ ഹോട്ടൽ ദോഹയിൽനിന്ന് രണ്ടാംതവണയാണ് പഴകിയ ആഹാരസാധനങ്ങൾ പിടികൂടുന്നത്. ഹോട്ടലിനെതിരേ നോട്ടീസ് നൽകി പൂട്ടുന്നതിനു നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന ശക്തമാക്കുമെന്നും അറിയിച്ചു.
നിയമലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. നഗരസഭാ സെക്രട്ടറി വി.സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment