വെട്ടൂർ പഞ്ചായത്തിലെr 10 മുതൽ 13വരെയുള്ള വാർഡുകളിൽ സുഗമമായി വെള്ളം ലഭ്യമാക്കുന്നതിന് ജലസംഭരണി നിർമ്മാണം തുടങ്ങി

kk

Friday 21 October, 2022

വർക്കല :വെട്ടൂർ പഞ്ചായത്തിലെr 10 മുതൽ 13വരെയുള്ള വാർഡുകളിൽ സുഗമമായി വെള്ളം ലഭ്യമാക്കുന്നതിന് കാക്കക്കുഴി ജലവിതരണ പദ്ധതിയിലൂടെ പുതിയ ജലസംഭരണി നിർമാണത്തിന് നെടുങ്ങണ്ടയിൽ തുടക്കമിട്ടു.അഡ്വ.വി.ജോയി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.പ്ലാവഴികം,നെടുങ്ങണ്ട,വിളഭാഗം തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് നെടുങ്ങണ്ടയിൽ അര ലക്ഷം ലിറ്ററിന്റെ സംഭരണി പണിയാൻ തീരുമാനിച്ചത്.92 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിർമ്മാണം 3 മാസത്തിനകം പൂർത്തീകരിക്കും.പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ,വൈസ് പ്രസിഡന്റ് എം.നാസിമുദീൻ,അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started