
21-10-2022
വക്കം:അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള എം.സി.എഫും പരിസരവും ഹരിതകർമ്മ സേന വൃത്തിയാക്കി. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച് റോഡരികിൽ നിക്ഷേപിക്കുന്നതിനാൽ എം.സി.എഫുകൾ നോക്കുകുത്തിയായി മാറിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ റോഡിന്റെ വശങ്ങളിൽ നിന്നും ചാക്കുകൾ നീക്കം ചെയ്യാനും എം.സി.എഫുകൾ വൃത്തിയാക്കാനും ബന്ധപ്പെട്ടവർ ഹരിത കർമ്മസേനയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment