ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്ര മേള; ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിന് ഓവറാൾ

oct20a

Friday 21 October, 2022

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസ് ഓവറാൾ നേടി.സയൻസ് ഫെസ്റ്റ് എച്ച്.എസ്.എസ് വിഭാഗത്തിൽ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസും, എച്ച്.എസ് വിഭാഗത്തിൽ ആറ്റിങ്ങൽ ജി.എച്ച്.എസ്.എസും, എൽ.പി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റ് ഓവറാൾ നേടി. എച്ച്.എസിൽ രണ്ടാം സ്ഥാനം ആറ്റിങ്ങൽ സി.എസ്.ഐയും എൽ.പിയിൽ രണ്ടാംസ്ഥാനം ചിറയിൻകീഴ് എസ്.സി.വി.എൽ.പി.എസും നേടി.

എസ്.എസ് മേളയിൽ എച്ച്.എസ്.എസിൽ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ചിറയിൻകീഴ് എസ്.എസ്.വി.ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

വർക്ക് എക്സ്പീരിയൻസ് തത്സമയ മത്സരത്തിൽ 454 പോയിന്റോടെ ആറ്റിങ്ങൽ ജി.എച്ച്.എസ്.എസിനെ മികച്ച സ്കൂളായി തിരഞ്ഞെടുത്തു. എച്ച്.എസ്.എസ്,​ എച്ച്.എസ്,​ യു.പി,​ എൽ.ബി വിഭാഗങ്ങളിൽ ഓവറാൾ ഈ സ്കൂളിനായിരുന്നു. രണ്ടാം സ്ഥാനം ആറ്റിങ്ങൽ സി.എസ്.ഐ (എച്ച്.എസ്.എസ്,​ എച്ച്.എസ്.എസ് വിഭാഗം)​,​ വെഞ്ഞാറമൂട് ജി.യു.പി.എസ് (യു.പി.എസ്,​ എൽ.പി.എസ് വിഭാഗം)​.

വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ വിഭാഗത്തിൽ ആറ്റിങ്ങൽ ജി.എച്ച്.എസ്.എസ് ബസ്റ്റ് സ്കൂളായി തിരഞ്ഞെടുത്തു. എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ആറ്റിങ്ങൽ നവഭാരത് സ്കൂളും രണ്ടാം സ്ഥാനം ആറ്റിങ്ങൽ സി.എസ്.ഐയും നേടി. എച്ച്.എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസും രണ്ടാംസ്ഥാനം ചിറയിൻകീഴ് എസ്.സി.വി.ബി.എച്ച്.എസ്.എസും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ പാലവിള ജി.യു.പി.എസിന് ഒന്നാം സ്ഥാനവും വെഞ്ഞാറമൂട് ജി.യു.പി.എസിന് രണ്ടാം സ്ഥാനവും ലഭിച്ചു. എൽ.പി വിഭാഗത്തിൽ ആറ്റിങ്ങൽ അമൃത മോഡൽ സ്കൂളിന് ഒന്നാം സ്ഥാനവും ചിറയിൻകീഴ് എസ്.സി.വി.എൽ.പി.എസിന് രണ്ടാംസ്ഥാനവും ലഭിച്ചു.

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങ് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷീജ,എച്ച്.എം കവിത ജോൺ. ബി.പി.സി.പി സജി,ആറ്റിങ്ങൽ ഗേൾസ് പ്രിൻസിപ്പൽ ഡോ.ഉദയകുമാരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു.എം എന്നിവർ സംസാരിച്ചു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started