കല്ലറ sപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു.

21-10-2022

കല്ലറ : കല്ലറ sപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. കായികപ്രേമികൾ ഏറെ പ്രതീക്ഷയിലാണ്. ഡി.കെ.മുരളി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയും സർക്കാരിൽനിന്നുള്ള 50 ലക്ഷം രൂപയും ചേർത്താണ് സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള തുക കണ്ടെത്തുന്നത്. നവീകരണത്തിന്റെ പ്രാരംഭ നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചു.

കായികവകുപ്പിനാണ് പുനരുദ്ധാരണത്തിന്റെ ചുമതല. 1989-90 പദ്ധതിയിലുൾപ്പെടുത്തിയാണ് കല്ലറ പഞ്ചായത്തിലെ തണ്ണിയത്തിനു സമീപം ഒരേക്കർ ഭൂമി വാങ്ങിയതും സ്റ്റേഡിയം നിർമിച്ചതും. പക്ഷേ, യാതൊരുവിധ അടിസ്ഥാനസൗകര്യവും ഇവിെടയില്ല. മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കും. ചുറ്റുപാടുമുള്ള പ്രദേശങ്ങൾ കാടുകയറിയിരിക്കുകയാണ്. ശൗചാലയമില്ല. വൈകുന്നേരങ്ങളിലെ പരിശീലനത്തിന് വൈദ്യുതവിളക്കുകളില്ല. കായികോപകരണങ്ങൾ ഒന്നുംതന്നെയില്ല. ആകെ നടക്കുന്നത് വർഷംതോറുമുള്ള കാടുവെട്ടൽ മാത്രമാണ്. 

കല്ലറ പഞ്ചായത്തിലെ ചെറുവാളം, പരപ്പിൽ, മുതുവിള, പാങ്ങോട് പഞ്ചായത്തിലെ പഴവിള, പുലിപ്പാറ, കൊല്ലം ജില്ലയിലെ മതിര, കുമ്മിൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നും നിരവധിപ്പേർ ഇവടെ പരിശീലനത്തിനെത്തുന്നുണ്ട്. പുലർച്ചെ സ്റ്റേഡിയത്തിനുള്ളിൽ വെളിച്ചമുണ്ടായിരുന്നെങ്കിൽ പ്രഭാതസവാരി നടത്തുന്നവർക്ക് ഏറെ ഉപകാരമായേനെ. സമീപത്തുള്ള ഭൂമികൂടി വാങ്ങിച്ചേർത്ത് കുറച്ചുകൂടി സ്ഥലസൗകര്യം വർധിപ്പിക്കണമെന്നും കായികോപകരണങ്ങൾ നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കായികപ്രേമികൾ ആവശ്യപ്പെടുന്നു. കായികപരിശീലനം ആവശ്യമുള്ള ഉദ്യോഗങ്ങൾക്കും മറ്റും സ്വകാര്യ ഏജൻസികളെയാണ് ഉദ്യോഗാർഥികൾ ആശ്രയിക്കുന്നത്. സ്റ്റേഡിയത്തിന്റെ അസൗകര്യങ്ങൾ മനസ്സിലാക്കി കല്ലറയിൽ പലയിടത്തും സ്വകാര്യ പരിശീലനകേന്ദ്രങ്ങളുമുണ്ട്. വൻ തുക വാടക നൽകിയാണ് ഉദ്യോഗാർഥികൾ ഇവിടെ പരിശീലനം നടത്തുന്നത്. 

കല്ലറയിലെ കായികപ്രേമികളുടെ നിരന്തരമായ ആവശ്യമായിരുന്നു കല്ലറയിലെ സ്റ്റേഡിയ നവീകരണം. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കണക്കെടുക്കൽ പൂർത്തിയായി. തുടർനടപടികൾ വേഗത്തിലാക്കും.പോലീസ്, പട്ടാളം തുടങ്ങിയ സേനകളിലേക്കുള്ള പരിശീലനം നടത്തുന്ന ഉദ്യോഗാർഥികൾക്ക് കല്ലറ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം വളരെ ആശ്വാസകരമാകും.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started