
Thursday 20 October, 2022
ആറ്റിങ്ങൽ: ദേശീയ പാതയിൽ ആലംകോട് ജംഗ്ഷന് സമീപം ട്രാഫിക് ഡിവൈഡറുകൾ സ്ഥാപിച്ചത് അശാസ്ത്രീയമായും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണെന്ന് കാട്ടി അഡ്വ.എസ്.കൃഷ്ണകുമാർ ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകി.റോഡിന്റെ മദ്ധ്യഭാഗത്ത് മുന്നറിയിപ്പ് സൂചനകൾ ഒന്നുമില്ലാതെ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകൾ രാത്രി കാലങ്ങളിൽ അപകടം ക്ഷണിച്ചു വരുത്തും. കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ പരാതി നൽകിയത്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment