
20-10-2022
പാലോട് : വെള്ളക്കെട്ടിനെതിരേ റോഡിൽ നീന്തി പ്രതിഷേധിച്ച് വ്യാപാരി ആസിഫ്. പെരിങ്ങമ്മല ജങ്ഷനിൽ റോഡ് നിർമാണത്തിൽ വന്ന അശാസ്ത്രീയതമൂലം ചെറിയ ചാറ്റൽ മഴയത്തുപോലും വെള്ളക്കെട്ട് ഉണ്ടാകുക പതിവാണെന്നാണ് പരാതി. റോഡിൽ വെള്ളം കെട്ടിനിന്ന് സമീപത്തെ കടകളിൽ വെള്ളം കയറുക പതിവാണ്. പരാതികൾ നൽകിയിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു. തുടർന്നാണ് വേറിട്ട പ്രതിഷേധവുമായി ആസിഫ് എത്തിയത്. വെള്ളം പൊങ്ങിവന്ന് വാഹനങ്ങൾക്കുപോലും പോകാൻ കഴിയാതെ വന്നപ്പോൾ ആസിഫ് വെള്ളത്തിലേക്ക് ഇറങ്ങി നീന്തുകയായിരുന്നു. ഏറെനേരം വെള്ളത്തിൽക്കിടന്ന് മുദ്രാവാക്യം വിളിച്ചു. പെരിങ്ങമ്മലയിൽ ഹാർഡ് വേർ ഷോപ്പ് നടത്തുകയാണ് ആസിഫ്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment