
20-10-2022
കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനത്തിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ നിലയിൽ കണ്ടെത്തിയ തള്ളയാനയ്ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയാനയെ കാപ്പുകാട് ആനപരിപാലനകേന്ദ്രത്തിൽ എത്തിച്ചു.

പരുത്തിപ്പള്ളി വനം ആർ.ആർ.ടി. സംഘമാണ് നാലു വയസ്സോളം പ്രായമുള്ള പിടിയാനക്കുട്ടിയെ കേന്ദ്രത്തിൽ എത്തിച്ചത്. അവശതകളുള്ളതിനാൽ കുറച്ചുദിവസത്തെ നിരീക്ഷണത്തിനു ശേഷമേ മറ്റുള്ളവയ്ക്കൊപ്പം വിടുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അഗസ്ത്യവനത്തിലെ പേപ്പാറ വേഞ്ചിൽ പോത്തോട് ഊരിനടുത്തെ മുക്കോത്തിവയൽ ചതുപ്പിൽ പട്ടാണിപ്പാറയ്ക്കു സമീപത്താണ് കഴിഞ്ഞ ദിവസം ചരിഞ്ഞ അമ്മ ആനയെയും അടുത്തായി കുട്ടിയെയും പ്രദേശവാസികൾ കണ്ടതും വിവരം വനപാലകരെ അറിയിച്ചതും.
ചരിഞ്ഞ ആനയെ മൃതദേഹപരിശോധനയ്ക്കു ശേഷം പട്ടാണിപ്പാറയിൽത്തന്നെ സംസ്കരിച്ചു. മൃതദേഹപരിശോധനാ ഫലം വന്നാലേ മരണകാരണം അറിയാനാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment