
വീഡിയോ 👇👇
Oct 20, 2022
മലയാളി ചിറകിലേറി ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരിക്കുകയാണ് യു എ ഇ. നമീബിയക്കെതിരായ മത്സരത്തിൽ 7 റൺസിൻ്റെ വിജയമാണ് റിസ്വാനും കൂട്ടരും നേടിയത്. മത്സരത്തിനിടെ ടീമിൻ്റെ ക്യാപ്റ്റനും ഓൾ റൗണ്ടർ ബേസിൽ ഹമീദും മലയാളത്തിൽ സന്ദേശം കൈമാറുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മത്സരത്തിൽ മികച്ച പ്രകടനമാണ് ഇരുവരും കൂട്ടിച്ചേർത്തത്. നാലാം വിക്കറ്റിൽ ഇരുവരും മൂന്നോവറിൽ 35 റൺസ് അടിച്ചുകൂട്ടിയിരുന്നു. ക്യാപ്റ്റൻ റിസ്വാൻ 29 പന്തിൽ 43 റൺസ് നേടിയപ്പോൾ ബേസിൽ ഹമീദ് 14 പന്തിൽ 25 റൺസ് നേടിയിരുന്നു.
മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇരുവരും മലയാളത്തിൽ സന്ദേശങ്ങൾ കൈമാറിയത്. ഡേവിഡ് വീസെക്കെതിരെ സ്ട്രൈക്ക് ചെയ്യാൻ പോകുന്നതിന് മുൻപ് അവൻ്റെ ഫീൽഡിങ് നോക്ക്, കുറ്റിയിലേക്ക് എറിയാൻ ചാൻസ് വളരെ കുറവാണെന്ന് റിസ്വാൻ മലയാളത്തിൽ നിർദ്ദേശിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.
34 ക്കാരനായ റിസ്വാൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലാണ് ജനിച്ചുവളർന്നത്. മറുഭാഗത്ത് ബേസിൽ ഹമീദ് കോഴിക്കോട്ടുക്കാരനാണ്. ഇരുവരുടെയും മികവിൽ യു എ ഇ ഇനിയും ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment