
Oct 18, 2022

വർക്കല: പങ്കാളിത്ത പെൻഷൻ പിൻവലിച്ച സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗൺസിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായുള്ള വാഹന പ്രചരണ ജാഥയ്ക്ക് വർക്കലയിൽ സ്വീകരണം നൽകി. വർക്കല സിവിൽ സ്റ്റേഷനിലാണ് സ്വീകരണം നടന്നത്. ഒക്ടോബർ 26 ലെ കാൽലക്ഷം ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചാണ് ജോയിന്റ് കൗൺസിൽ ആസൂത്രണം ചെയ്യുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ് ജാഥാ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം യു. സിന്ധു വൈസ് ക്യാപ്റ്റനുമാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബീന ഭദ്രൻ, വി. ബാലകൃഷ്ണൻ, വി. കെ. മധു, ടി. വേണു, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, നോർത്ത് ജില്ല സെക്രട്ടറി കെ. സുര കുമാർ എന്നിവരും ജാഥയുടെ ഭാഗമാണ്.

സ്വീകരണയോഗത്തിൽ പി ഹരീന്ദ്രനാഥ്, വി ബാലകൃഷ്ണൻ, വി.കെ മധു, സതീഷ് കണ്ടല, കെ സുര കുമാർ, ബൈജു ഗോപാൽ, വൈ. സുൽഫീക്കർ ചന്ദ്രബാബു, അരുൺ ജിത്ത്, മുബാറക്ക് റാവുത്തർ എന്നിവർ പ്രസംഗിച്ചു. ശ്യാം രാജ്, സുഗതകുമാരി, സുരേഷ്,സബീർ, മനോജ്,അമൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment