


Oct 19, 2022
കൊച്ചി: അട്ടപ്പപ്പടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധു കേസിൽകൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കും. കേസിൽ വിസ്താരം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായ നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. അതിൽ കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ, കോടതി ഇന്നലെ അംഗീകരിച്ചു. മധുവിന്‍റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാൻ നടത്തിയ മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നതാണ് ഒടുവിലത്തേത്.
2018 ൽ മധു കൊല്ലപ്പെട്ടതിന് പിന്നാലെ നടത്തിയ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിലെ ഉള്ളടക്കവും ഇപ്പോഴും അഞ്ജാതമായി തുടരുകയാണ്. മധുവിന്‍റെത് കസ്റ്റഡി മരണമാണോ എന്ന് പരിശോധിക്കാൻ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണങ്ങളാണ് നടന്നത്. ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് നടത്തിയ അന്വേഷണമാണ് അവയിലൊന്ന്. കൂടുതൽ വരിക്കാരുള്ള മൂന്ന് പത്രങ്ങളിൽ മജിസ്റ്റീരിയൽ അന്വേഷണം സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു.
മധുവിന്‍റെത് കസ്റ്റഡി മരണമാണെന്ന് പരാതി ഉള്ളവർ അറിയിക്കണം എന്നായിരുന്നു ഉള്ളടക്കം. പ്രതികളുടെ ബന്ധുക്കളോ, മറ്റാരെങ്കിലുമോ അത്തരം പരാതി ബോധിപ്പിച്ചോ എന്ന് വ്യക്തമാകണമെങ്കിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരണം. അന്വേഷണത്തിലെ കണ്ടെത്തലും എന്തെന്ന് വ്യക്തമല്ല. സംഭവം നടന്നതിന് പിന്നാലെ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എസ്.രമേശൻ നടത്തിയ അന്വേഷണമാണ് മറ്റൊന്ന്. ഇതിലെ കണ്ടെത്തലുകളും എന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.
രണ്ട് റിപ്പോർട്ടുകളും നിലവിലെ കസ്റ്റോഡിയന്മാർ നേരിട്ട് കോടതിയിൽ എത്തിക്കണമെന്നും റിപ്പോർട്ട് തയ്യാറാക്കിയവരെ വിസ്തരിക്കണം എന്നുമാണ് പ്രോസിക്യൂഷന്‍റെ ഹർജി. പ്രതിഭാഗത്തിന്‍റെ വാദം കേട്ടാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മധു കൊലക്കേസിൽ കൂറുമാറിയ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതിയാണ് അനുമതി നൽകിയത്. പതിനെട്ടാം സാക്ഷി കാളി മൂപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെയാണ് വീണ്ടും വിസ്തരിക്കുക.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment