


18-10-2022
തിരുവനന്തപുരം : പക്ഷികളും മൃഗങ്ങളും വർണമത്സ്യങ്ങളും നിറഞ്ഞ ഒരു ജംഗിൾ ലോകമാണ് പുത്തരിക്കണ്ടത്ത് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ തുടക്കമായ നോംസ് ദീപാവലി ഫെസ്റ്റ് 2022 പ്രദർശനോത്സവം കൗതുകക്കാഴ്ചകളാലും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാകുകയാണ്.
ഷുഗർ ഗ്ലൈഡർ എന്നറിയപ്പെടുന്ന പറക്കുന്ന അണ്ണാൻ, മുള്ളുകൾ നിറഞ്ഞ ത്വക്കുള്ള ഹെഡ്ജ് ഹോഗ് കീരി, ഇഗ്വാനകൾ, ബാൾ പൈത്തൺ പെരുമ്പാമ്പുകൾ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാന്റുല, അപൂർവ ഇനം തത്തകൾ, അരോണ സ്വർണമത്സ്യങ്ങൾ, അൽ ബിനോ പിരാനാ മത്സ്യങ്ങൾ എന്നിവയെല്ലാം മേളയുടെ മുഖ്യാകർഷണമാണ്.
ഇതോടൊപ്പം ഭക്ഷ്യമേള, പായസമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. വ്യാപാര വിപണന സ്റ്റാളുകളും മേളയിലുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, വീട്ടുസാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ തുടങ്ങിയവയും വിലക്കുറവിൽ ലഭ്യമാണ്.
ഒക്ടോബർ 24-ന് മേള സമാപിക്കും. പ്രദർശനസമയം രാവിലെ 10.30 മുതൽ രാത്രി 9 വരെ. മേളയിൽ എത്തുന്നവർക്കായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment