


October 18, 2022
ചിറയിൻകീഴ് : ചിറയിൻകീഴിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിറയിൻകീഴ് കുറക്കട സ്വദേശി അമരഭദ്രൻ(42)ന്റെതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ചിറയിൻകീഴ് മുടപുരം ആയുർവേദ ജംഗ്ഷനിൽ സേവിനി നിവാസിൽ വിജയകുമാറിന്റെ വീട്ടിലെ മതിൽ കെട്ടിനുള്ളിലാണ് ഇന്ന് രാവിലെയോടെ വീട്ടുകാർ മൃതദേഹം കാണുന്നത്. റോഡ് വശത്ത് ഉള്ള വീടിന്റെ മതിൽ കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു തന്നെ അമരഭദ്രന്റെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്.ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment