


17-10-2022
തിരുവനന്തപുരം : സംസ്ഥാന ട്രാൻസ്‌െജൻഡർ കലോത്സവത്തിൽ തിരുവനന്തപുരം ജില്ല ജേതാക്കൾ. 46 പോയിന്റുമായാണ് തിരുവന്തപുരം മുന്നിലെത്തിയത്. രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം എറണാകുളവും പാലക്കാടും സ്വന്തമാക്കി.
എറണാകുളത്തുനിന്നുള്ള തൻവി കലാരത്‌ന പുരസ്‌കാരം നേടി. മൂന്നു ഇനങ്ങളിൽ മത്സരിച്ച് രണ്ട് ഒന്നാംസ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയാണ് ഒന്നാമതെത്തിയത്.
രണ്ടു ദിവസമായി തിരുവനന്തപുരം അയ്യങ്കാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി നാല് വേദികളിൽ നടന്ന വർണപ്പകിട്ട് 2022-ൽ ഇരുന്നൂറിലേറെ പേരാണ് പങ്കെടുത്തത്. 21 ഇനങ്ങളിലായിരുന്നു മത്സരം.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment