പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ

16-10-2022

പത്തനംതിട്ട: പൂജ നടത്താൻ അർബുദ രോഗിയിൽനിന്ന് നാലു ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിൽ ഐരവൺ മാടത്തേത്ത് വീട്ടിൽ ബാലൻ (53) ആണ് അറസ്റ്റിലായത്. ബാലന്‍റെ വീടിന് സമീപത്തെ നിർധന കുടുംബത്തിലെ അർബുദ രോഗിയായ സ്ത്രീയിൽനിന്നും ദോഷങ്ങൾ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇത്തരത്തിൽ ആറിലധികം കുടുംബങ്ങളിൽനിന്നും പണം തട്ടിയതായാണ് വിവരം.

വഞ്ചനാകുറ്റത്തിനും ദുർമന്ത്രവാദം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് കേസെടുത്തത്. നിരവധി സ്ത്രീകൾ ചേർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭർത്താവിന് ഒരു ദോഷമുണ്ടെന്നും അത് മാറ്റാൻ പൂജ നടത്തണമെന്നും പറഞ്ഞ് സ്ത്രീകളെ സമീപിച്ച് വിശ്വസിപ്പിച്ചാണ് ഇയാൾ കൂടുതലും പണം തട്ടിയിരുന്നത്. രാത്രിയും പകലുമായി മന്ത്രവാദത്തിനും പൂജകൾക്കുമായി നിരവധി പേർ ബാലന്റ വിട്ടിൽ എത്തിയിരുന്നതായി കണ്ടെത്തിയതോടയാണ് കുടുംബശ്രീ പ്രവർത്തകർ പരാതി നൽകിയത്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തന്നാണ് കേസ്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started