


Oct 16, 2022
കക്കോടി: കോഴിക്കോട് ഗാന്ധി പ്രതിമയുടെ തല തകർത്തു. കക്കോടി മോരിക്കരയിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോട്ടോ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം. ചേവായൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ഗാന്ധി സ്ക്വയർ സംരക്ഷിക്കുന്നവർ ചേവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണമുണ്ടായത്.
അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാകാം പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം തുടങ്ങി.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment